‘സ്വപ്നം കണ്ടാൽ പോര അത് നേടിയെടുക്കണം’; പുതു ചിത്രങ്ങളുമായി റിമി ടോമി

rimi-floral-frock
SHARE

ഗായിക റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആകുന്നു. ഫ്ലോറൽ ഫ്രോക്കിലുള്ള മനോഹര ചിത്രങ്ങളാണിത്. ഫുൾ സ്ലീവ് ഫ്രോക്ക് ആണ് റിമി ധരിച്ചത്. വസ്ത്രത്തിനൊപ്പമുള്ള സിംപിൾ മേക്കപ്പും ഹെയർ സ്റ്റൈലും റിമിക്ക് വേറിട്ട ഭംഗി നൽകുന്നു. 

‘നിങ്ങൾ ഒരു സ്വപ്നം കണ്ടാൽ അത് നേടിയെടുക്കണം. ഒരിക്കലും ഉപേക്ഷിച്ചു കളയരുത്’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി ചിത്രങ്ങൾ പങ്കുവച്ചത്. റിമിയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. വസ്ത്രധാരണത്തിലെ റിമി ടോമിയുടെ പുത്തൻ പരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. റിമിക്ക് എല്ലാ വസ്ത്രവും മനോഹരമായി ഇണങ്ങും എന്നാണ് ആരാധകപക്ഷം. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്. 

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}