ADVERTISEMENT

നടി അനുശ്രീ മുഖ്യ വേഷത്തിലെത്തുന്ന ‘താര’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു.  ‘ഓമനിച്ചോമനിച്ച്’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. വിഷ്ണു വി ദിവാകരൻ പാട്ടിന് ഈണം പകർന്നാലപിച്ചിരിക്കുന്നു. ബിനീഷ് പുതുപ്പണം ആണ് പാട്ടിനു വരികൾ കുറിച്ചത്. 

 

‘ഓമനിച്ചോമനിച്ച് നാം നട്ട ജീവിതം

ചോർന്നുപോകില്ലിങ്ങനെ ചേർന്നിരിക്കെ

സ്നേഹിച്ച് സ്നേഹിച്ച് നാം തൊട്ട ജീവിതം

വാർന്നുപോകില്ലിങ്ങനെ കൂട്ടിരിക്കെ....’

 

അന്റോണിയോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ദെശ്വിൻ പ്രേം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘താര’. ജെബിൻ ജെ.ബി, പ്രഭ ജോസഫ് എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. ബിബിൻ ബാലകൃഷ്ണൻ ആണ് ഛായാഗ്രാഹകൻ. വിനയൻ എം.ജെ എഡിറ്റിങ് നിർവഹിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com