നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ റിസപ്ഷനിടെ വേദിയിൽ ചുവടുവയ്ക്കുന്ന താരപത്നിമാരുടെ വിഡിയോ വൈറൽ ആകുന്നു. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ, ആസിഫ് അലിയുടെ ഭാര്യ സമ, ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിത, അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന എന്നിവരാണ് തകർപ്പൻ പ്രകടനത്തിലൂടെ കയ്യടി നേടിയത്. ഇവര്‍ക്കൊപ്പം നടി നൂറിൻ ഷെരീഫും ഉണ്ട്.
‘ഇതാ മോളിവുഡ് ഭാര്യമാരുടെ ഗംഭീര നൃത്തം’ എന്ന അടിക്കുറിപ്പോടെ വിശാഖ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ‘ഞാൻ അവരെ അസാമാന്യ മികവുള്ള ഭാര്യമാർ എന്നു വിളിക്കും. അവർ ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മികച്ച ഭാര്യമാരും അമ്മമാരും സുഹൃത്തുക്കളും സഹോദരങ്ങളുമാണ്’, വിഡിയോയ്ക്കൊപ്പം വിശാഖ് കുറിച്ചു.
നവംബർ ആദ്യവാരം തിരുവനന്തപുരത്തു വച്ചായിരുന്നു വിശാഖ് സുബ്രഹ്മണ്യത്തിന്റെയും യുവസംരംഭക അദ്വൈത ശ്രീകാന്തിന്റെയും വിവാഹം. മലയാള സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വിവാഹത്തിനെത്തിയിരുന്നു. ലവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുക്കൊണ്ട് നിർമാണരംഗത്തേക്കു കടന്നുവന്ന വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസൻ–പ്രണവ് മോഹൻലാൽ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്തു.