അമൃതയ്ക്കും അഭിരാമിക്കുമൊപ്പമുള്ള സെൽഫിക്ക് വിമർശനം; മറുപടി കൊടുത്ത് ഗോപി സുന്ദർ

gopi-sundar-abhirami
SHARE

ജീവിതപങ്കാളിയും ഗായികയുമായ അമൃത സുരേഷിനും സഹോദരി അഭിരാമി സുരേഷിനുമൊപ്പമുള്ള ചിത്രത്തിനു നേരെ വിമർശന കമന്റ് വന്നതോടെ പ്രതികരണവുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ രംഗത്ത്. ചിത്രത്തിനു താഴെ ‘ബെസ്റ്റ് ടൈം അണ്ണാ’ എന്നു കുറിച്ചയാൾക്കാണ് ഗോപി സുന്ദറിന്റെ മറുപടി. ‘നിന്റെ വീട്ടിൽ നിനക്ക് നല്ല സമയം ഞാൻ ആശംസിക്കുന്നു’ എന്നാണ് ഗോപി സുന്ദർ കുറിച്ചത്.

അമൃതയ്ക്കും അഭിരാമിക്കും ഒപ്പമുള്ള സെൽഫി ചിത്രമാണ് ഗോപി സുന്ദർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേർ പ്രതികരണങ്ങളറിയിച്ചു. ആരാധകരുടെ സ്നേഹം നിറഞ്ഞ കമന്റുകൾക്കിടെയാണ് ചിലരുടെ വിമർശനങ്ങൾ തലപൊക്കിയത്. ഒരാളുടെ അധിക്ഷേപ കമന്റിന് അഭിരാമി സുരേഷും മറുപടി നല്‍കിയിട്ടുണ്ട്.

നിരന്തരം സമൂഹമാധ്യമ അക്രമണങ്ങൾക്ക് ഇരയാകാറുണ്ട് ഗോപി സുന്ദറും അമൃതയും അഭിരാമിയും. വിമർശകരോട് ഇവർ പ്രതികരണം അറിയിക്കാറുമുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA