ADVERTISEMENT

65ാമത് ഗ്രാമി നാമനിർദേശ പട്ടിക പുറത്തുവന്നതോടെ പുരസ്കാര പ്രഖ്യാപന ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഇത്തവണ 9 നാമനിർദേശങ്ങളാണ് പോപ് താരം ബിയോൺസി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മറ്റെല്ലാ മത്സരാ‍ർഥികളെയും പിന്തളി ബിയോൺസി മുൻപന്തിയിലെത്തി. റാപ്പർ കെൻഡ്രിക്ക് ലാമർ എട്ട് നാമനിർദ്ദേശങ്ങളുമായി തൊട്ടുപിന്നാലെയുണ്ട്. അഡെലും ബ്രാന്റി കാർലിയും ഏഴ് വീതം നാമനിർദേശങ്ങൾ നേടി.

 

ഇത്തവണത്തെ ഗ്രാമി നാമനിർദേശ പട്ടിക പുറത്തുവന്നതോടെ ചരിത്ര നേട്ടവുമായി മുന്നിട്ടു നിൽക്കുന്ന ബിയോൺസിയാണ് സംഗീതലോകത്തെ സജീവചർച്ച. ഗ്രാമി ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നാമനിർദ്ദേശം ചെയ്യപ്പെട്ട കലാകാരിയായി ബിയോൺസി മാറിക്കഴിഞ്ഞു. ഒപ്പം ഭർത്താവ് ജെയ്-സെഡും ഉണ്ട്. ഏറ്റവും മികച്ച ആൽബം, ഏറ്റവും മികച്ച റെക്കോർഡ്, മികച്ച പാട്ട്, മികച്ച ഗാനരചയിതാവ്, മികച്ച നൃത്തം തുടങ്ങി ഒൻപത് നാമനിർദേശങ്ങളാണ് ബിയോൺസിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്.   

 

നിർബന്ധിത സൈനിക സേവനത്തിനായി സംഗീതലോകം ഉപേക്ഷിക്കേണ്ടി വന്ന കൊറിയൻ ബാൻഡ് ബിടിഎസിനു മൂന്ന് നോമിനേഷനുകൾ ലഭിച്ചത് ആരാധകർക്ക് ആശ്വാസവും പ്രതീക്ഷയുമായി. ഏറ്റവും മികച്ച പോപ് പെയർ, ഏറ്റവും മികച്ച മ്യൂസിക് വിഡിയോ തുടങ്ങിയവയ്‌ക്കൊപ്പം ഏറ്റവും നല്ല ആൽബത്തിലെ ഭാഗമായതിനുമാണ് ബിടിഎസിനു നാമനിർദേശങ്ങൾ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ബിടിഎസിനു ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചെങ്കിലും പുരസ്കാരപ്രഖ്യാപന ദിനത്തിൽ നിരാശയായിരുന്നു ഫലം. ഇത്തവണ സംഘത്തിന് അടിതെറ്റില്ലെന്ന വിശ്വാസത്തിലാണ് ആരാധകവൃന്ദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com