ADVERTISEMENT

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ അർജുൻ രത്തന്റെ വിവാഹ റിസപ്ഷനിടെ കരിക്ക് ടീം ചുവടുവച്ചതിന്റെ വിഡിയോ വൈറൽ ആകുന്നു. ‘മുക്കാല മുക്കാബല’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് സംഘത്തിന്റെ തകർപ്പൻ നൃത്തം. 

 

അർജുൻ രത്തനും സഹനടന്മാർക്കൊപ്പം ചുവടുവച്ചതു വിഡിയോയെ വേഗത്തിൽ സ്വീകാര്യമാക്കി. ചുരുങ്ങിയ സമയം കൊണ്ടാണ് കരിക്ക് ടീമിന്റെ ഡാൻസ് വിഡിയോ വൈറൽ ആയത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. 

 

ഈ മാസം 18ന് ഗുരുവായൂരിൽ വച്ചായിരുന്നു അർജുൻ രത്തന്റെ വിവാഹം. വടകര സ്വദേശിയായ ശിഖയാണ് വധു. 2021 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. സുഹൃത്ത് ഉണ്ണി മാത്യൂസ് വഴിയാണ് അർജുൻ  കരിക്കിലേക്ക് എത്തുന്നത്. കരിക്കിലെ പ്രകടനം ശ്രദ്ധ നേടി. തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com