ദേവരാജൻ മാസ്റ്റർക്ക് ആദരം; ആസ്വാദകമനസ്സുകളെ തൊട്ട് ‘ദേവാമൃതം’, വിഡിയോ

aparna-madhu
SHARE

മലയാളത്തിന്റെ മഹാസംഗീതജ്ഞൻ ദേവരാജൻ മാസ്റ്ററിനു സ്നേഹാദരമായൊരുക്കിയ വിഡിയോ ആരാധകഹൃദയങ്ങൾ കീഴടക്കുന്നു. ‘ദേവാമൃതം’ എന്ന പേരിലുള്ള ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകരിലെത്തിച്ചത്. ഗായകൻ മധു ബാലകൃഷ്ണനും ഒഎൻവി കുറുപ്പിന്റെ കൊച്ചുമക‍ളും ഗായികയുമായ അപർണ്ണ രാജീവും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. രാജീവ് ഒഎന്‍വി പാട്ടിന് ഈണമൊരുക്കി. പ്രവാസി എഴുത്തുകാരനും ഗാനരചയിതാവുമായ മേതിൽ സതീശൻ ആണ് പാട്ടിനു വരികൾ കുറിച്ചത്.

‘ദേവാമൃതം’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ദേവരാജൻ മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങളുടെ കാലത്തേയും സമ്പ്രദായങ്ങളെയും ഓർമ്മപ്പെടുത്തും വിധമാണ് ഈണമൊരുക്കിയിരിക്കുന്നത്. ഭാസ്കരൻ മാസ്റ്റർ, ശ്രീകുമാരൻ തമ്പി, ഒഎൻവി കുറുപ്പ്, കെ.ജെ.യേശുദാസ്, ജയചന്ദ്രന്‍, എസ്.ജാനകി, പി.സുശീല, മാധുരി എന്നിവരോടുള്ള ആദരവും വരികളിൽ പ്രകടമാണ്. 

കീബോർഡിസ്റ്റ് ജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ആർസി നായർ, അനിൽ ആരഭി, തുഷാർ, ഷിയാസ് തുടങ്ങിയവരാണു മറ്റ് അണിയറ പ്രവർത്തകർ. രവം ക്രിയേഷൻസ് വിഡിയോ നിർമിച്ചിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA