പൊന്നിയിൻ സെൽവനിലെ പാട്ടിന് കവർ; ‘അലകടലായ്’ ഒഴുകി ഗാനം, ഹൃദ്യം

sandra-cover-song
SHARE

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രം പൊന്നിയിൻ സെൽവനിലെ സൂപ്പർ ഹിറ്റ് ഗാനമായ അലകടലിനു കവർ പതിപ്പൊരുക്കി യുവഗായിക സാന്ദ്ര പരമേശ്വരൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സംഗീതരംഗത്തു സജീവമായ സാന്ദ്ര, മുൻപും കവർ ഗാനങ്ങളൊരുക്കി പ്രേക്ഷകസ്വീകാര്യത നേടിയിട്ടുണ്ട്. അമൽ ജോസ് ആണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്. ജിജിത് ലോർദാൻ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

പൊന്നിയിൻ സെല്‍വനു വേണ്ടി എ.ആർ.റഹ്മാൻ ഈണമൊരുക്കിയ പ്രണയഗാനമാണ് ‘അലകടല്‍’. ചിത്രത്തില്‍ പൂങ്കുഴലിയായി വേഷമിട്ട ഐശ്വര്യ ലക്ഷ്മിയാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്തര നന്തി ചിത്രത്തിനു വേണ്ടി തമിഴിലും ശ്വേത മോഹൻ മലയാളത്തിലും ഗാനം ആലപിച്ചു. പാട്ടിന് ഇതിനകം നിരവധി കവർ പതിപ്പുകളും പുറത്തുവന്നിട്ടുണ്ട്. പൊന്നിയിൻ സെൽവനിലെ എല്ലാ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയതാണ്.  

വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുൻനിരതാരങ്ങൾ അണിനിരന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA