വിനീത് ശ്രീനിവാസൻ നായകനായെത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലെ തീം സോങ് പുറത്തിറങ്ങി. ‘ഭൂലോകമേ’ എന്നു തുടങ്ങുന്ന ഗാനം വിപിൻ രവീന്ദ്രൻ ആണ് ആലപിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സിബി മാത്യു അലക്സ് ഈണമൊരുക്കി. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ചിത്രം നിർമിച്ചിരിക്കുന്നു. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണു ചിത്രത്തിന്റെ രചന.
വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത് ബാലകൃഷ്ണന്‍, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.