ADVERTISEMENT

റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍ത ചതുരം സിനിമയിലെ പുതിയ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘റാണി’ എന്ന പേരില്‍ പുറത്തിറക്കിയ ഗാനം സിതാര കൃഷ്ണകുമാറും ശ്രീരാഗ് സജിയും ചേർന്നാണ് ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണമൊരുക്കിയിരിക്കുന്നു. 

 

സ്വാസിക ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ ഗാനം ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മണിക്കൂറുകൾ കൊണ്ട് 2 മില്യനിലധികം പ്രേക്ഷകരെ നേടിയ ഗാനം, ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി.

 

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ചതുരം’. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ഗീതി സംഗീത, ജിലു ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com