ADVERTISEMENT

തിരുവിതാംകൂർ രാജകുടുംബാംഗമായ പ്രിൻസസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ഭക്തിഗാന ആൽബമാണ് അനന്തപുരി ക്രിയേഷൻസിന്റെ 'ശ്രീപദ്മനാഭം'. കിളിമാനൂർ രാമവർമ്മ തമ്പുരാൻ ആണ് ഗാനം ആലപിച്ചത്. പാലാ അൽഫോൻസാ കോളജിലെ ഇംഗ്ലിഷ് വിഭാഗം മുൻ മേധാവി ഡോ. മിനി ജോണ്‍ പാട്ടിനു വരികൾ കുറിച്ച് ഈണമിട്ടിരിക്കുന്നു. പ്രിൻസസ് രചിച്ച 'ഹിസ്റ്ററി ലിബറേറ്റഡ്' എന്ന ഗ്രന്ഥത്തിന്റെ പരിഭാഷക കൂടിയാണ് മിനി. 

 

ശാസ്ത്രീയ നൃത്തരംഗങ്ങളുടെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരപ്പെരുമ വിളിച്ചോതുന്ന ഉത്സവച്ചടങ്ങുകളുടെയും മനോഹര കാഴ്ചകളാണു പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലെവി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് ആൽബത്തിന്റെ പ്രകാശന കർമം നിർവഹിച്ചത്.

 

നൃത്തപ്രധാനമായ ഈ ഭക്തി ഗാനത്തിന്റെ അധിക ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് കിളിമാനൂർ കൊട്ടാരത്തിന്റെ അകത്തളങ്ങളിലാണ്. കലാമണ്ഡലം സോണി (നാട്യവേദ), കെ.എസ്.ഗീത (രംഗപ്രഭാത്), നടനഭൂഷണം ചിത്രാ മോഹൻ തുടങ്ങിയ പ്രശസ്ത നൃത്താധ്യാപകരുടെ ശിക്ഷണത്തിൽ കേരള നടനം  മോഹിനിയാട്ടം, ഭരതനാട്യം, കഥക് തുടങ്ങിയ നൃത്തരൂപങ്ങൾ വരികൾക്കനുരൂപമായി സമന്വയിപ്പിച്ചാണ് നൃത്ത രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. 

നാട്യവേദയിലെയും രംഗപ്രഭാതിലെയും നൃത്ത വിദ്യാർഥിനികളായ നന്ദന എ.എസ്, ശ്രുതി എസ്, രശ്മി സുരേഷ്, ചിത്ര ആർ.എസ്.നായർ, സംവൃത എസ്, മിഥിലാ കൃഷ്ണൻ പി. പാർവതി ആർ. എസ് തുടങ്ങിയവരാണു നൃത്തം അവതരിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com