കുഞ്ഞു ചുണ്ടും കവിളും; മകളുടെ മുഖം പകുതി വെളിപ്പെടുത്തി നിക്കും പ്രിയങ്കയും, വൈറൽ

maltie-nick-priyanka
മാൾട്ടി മേരി, പ്രിയങ്ക ചോപ്രയും നിക് ജൊനാസും Image credit: Instagram
SHARE

മകൾ മാൾട്ടി മേരിയുടെ ചിത്രം പങ്കുവച്ച് ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. മകളുടെ മുഖം പകുതി മാത്രമാണ് ചിത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കമ്പിളി തൊപ്പി കൊണ്ടു മുഖം പകുതി മറച്ചിരിക്കുകയാണ്. മൂക്കും ചുണ്ടും കവിളുകളും മാത്രമേ കാണാനാകൂ. 

പ്രിയങ്കയും നിക്കും മുൻപും മകളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിലും മുഖം പൂർണമായും മറച്ചിരുന്നു. ആദ്യമായാണ് മുഖം അൽപമെങ്കിലും കാണും വിധത്തിലുള്ള ചിത്രം പുറത്തുവരുന്നത്. ഇത് ചുരുങ്ങിയ സമയം കൊണ്ടു വൈറൽ ആയി. താരപുത്രിയുടെ ചിത്രം കണ്ടതിന്റെ സന്തോഷം ആരാധകർ പ്രകടിപ്പിക്കുകയാണ്. മുഖം വെളിപ്പെടുത്താതെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന് നിരവധി പേരാണ് താരദമ്പതികളെ പ്രശംസിക്കുന്നത്. 

ഈ വർഷം ജനുവരി 22നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS