വരാഹരൂപം മാറ്റി, കാന്താരയിൽ ഇനി പുതിയ പാട്ട്; നീതി വിജയിച്ചെന്ന് തൈക്കൂടം ബ്രിഡ്ജ്

varaharoopam-new-version
SHARE

വരാഹരൂപം പാട്ടിനു പുതിയ പതിപ്പുമായി ‘കാന്താര’ ടീം. കോപ്പിയടി വിവാദത്തിലകപ്പെട്ട പാട്ട് ചിത്രത്തിൽനിന്നു നീക്കം ചെയ്ത് പകരം പുതിയതായി സൃഷ്ടിച്ച ഗാനം കൂട്ടിച്ചേർത്തു. ഒടിടി പതിപ്പിലാണ് പുതിയ ഗാനം ഉൾപ്പെടുത്തിയത്. വരാഹരൂപം കോപ്പിയടിയാണെന്ന് ആരോപിച്ച് പ്രമുഖ സംഗീത ബാൻഡ് തൈക്കൂടം ബ്രി‍ഡ്ജ് ആണ് രംഗത്തെത്തിയത്. തങ്ങളുടെ നവരസ എന്ന ഗാനം അതേപടി പകർത്തിയാണ് കാന്താര ടീം പാട്ടൊരുക്കിയതെന്നായിരുന്നു ആരോപണം. വിവാദത്തിൽ കോടതി ഇടപെട്ടതിനെ തുടർന്നാണ് സിനിമയുടെ ഒടിടി പതിപ്പിൽ പുതിയ ‘വരാഹരൂപം’ ഉൾപ്പെടുത്തിയത്. 

‘കാന്താര’യിൽ പുതിയ ഗാനം ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി. ‘ആമസോൺ പ്രൈം ഞങ്ങളുടെ ഗാനമായ നവരസത്തിന്റെ കോപ്പിയടിച്ച പതിപ്പ് കാന്താരയിൽ നിന്ന് നീക്കം ചെയ്തു. നീതി വിജയിച്ചിരിക്കുന്നു’ എന്നാണ് ബാൻഡ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. 

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ‘കാന്താര’. സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ‘കാന്താര’ നിർമിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS