‘സച്ചി സാർ ഇല്ലല്ലോ’; നോവ് മാറാതെ നഞ്ചിയമ്മ, സിഗ്നേച്ചർ വിശേഷങ്ങൾ പങ്കിട്ട് ഗായിക

nanjamma-signature
SHARE

പാട്ട് പാടിയും പുത്തൻ സിനിമാ വിശേഷങ്ങൾ പങ്കുവച്ചും ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ. താൻ അഭിനയിച്ച പുതിയ ചിത്രമായ ‘സിഗ്നേച്ചർ’ കാണാൻ പാലക്കാട്ടെ തിയറ്ററിലെത്തിയ നഞ്ചിയമ്മയെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്വീകരിച്ചു. സച്ചിയില്ലാത്തതിന്റെ നൊമ്പരങ്ങൾ പങ്കുവച്ച നഞ്ചിയമ്മ, പുതിയ സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷവും പ്രകടിപ്പിച്ചു. 

സിനിമയ്ക്കു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ നഞ്ചിയമ്മ പ്രേക്ഷകരോടു നന്ദിയും സ്നേഹവും അറിയിച്ചു. തന്നെ സിനിമയിലേക്കെത്തിച്ച സച്ചി അകാലത്തിൽ വേർപെട്ടതിന്റെ സങ്കടം ഇപ്പോഴും മാഞ്ഞു പോയിട്ടില്ല നഞ്ചിയമ്മയുടെ മനസ്സിൽ നിന്ന്. സച്ചി നൽകിയ ആ അവസരത്തെ ന‍ഞ്ചിയമ്മ നന്ദിയോടെ സ്മരിച്ചു. എല്ലാവർക്കുമൊപ്പം സിനിമ കാണാൻ സാധിച്ചതിന്റെ സന്തോഷവും ഗായിക പ്രകടിപ്പിച്ചു. ചിത്രത്തിൽ നഞ്ചിയമ്മ ആലപിച്ച അട്ടപ്പാടി ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

മനോജ് പാലോടൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സിഗ്നേച്ചർ’. ബാബു തട്ടിൽ രചന നിർവഹിച്ചിരിക്കുന്നു. ലിബിൻ അരുൺ ആണ് നിർമാണം. മനോജും ബാബു തട്ടിലും സിഗ്നേച്ചറിന്റെ വിശേഷങ്ങള്‍ മനോരമയോടു പങ്കുവച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS