ADVERTISEMENT

മകള്‍ പാപ്പു എന്ന അവന്തികയ്ക്കൊപ്പമെടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഗായിക അമൃത സുരേഷ്. ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറും അനിയത്തിയും ഗായികയുമായ അഭിരാമിയും സുഹൃത്ത് ബിന്ദു വർഗീസുമുണ്ട് ചിത്രത്തിൽ. പാപ്പു ആണ് സെൽഫി പകർത്തിയിരിക്കുന്നത്. ‘

 

‘ഈ നിഷ്കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്’ എന്നാണ് ചിത്രത്തിനു ഗോപി സുന്ദർ നൽകിയ കമന്റ്. പിന്നാലെ പ്രതികരണവുമായി അമൃതയും അഭിരാമിയും എത്തി. ‘അവൾ എപ്പോഴും പുഞ്ചിരിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കുക. ഞാനും മകളും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. നിങ്ങൾ എനിക്കും എന്റെ പാപ്പുവിനും നൽകിയ സന്തോഷത്തിനും പുഞ്ചിരിക്കും നന്ദി’, അമൃത സുരേഷ് കുറിച്ചു. 

 

കുടുംബവിശേഷങ്ങളെല്ലാം അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. പാപ്പുവും പ്രേക്ഷകർക്കു സുപരിചിതയാണ്. പാപ്പുവിനൊപ്പം ഗോപി സുന്ദറും അമൃതയും നടത്തിയ യാത്രാ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. 

 

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com