മകൾ പാർവതിക്കൊപ്പം പാട്ട് പാടുന്ന നടൻ ജഗതി ശ്രീകുമാറിന്റെ വിഡിയോ വൈറൽ ആകുന്നു. ജഗതിയുടെ തന്നെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. പാട്ട് പാടാം എന്നു പറഞ്ഞുകൊണ്ട് പാർവതി പാടിത്തുടങ്ങുമ്പോൾ ജഗതിയും ഒപ്പം കൂടുന്നു.
‘ക്യാഹുവാ തേരാവാദാ’ എന്ന പ്രശസ്തമായ റഫി ഗാനമാണ് ഇരുവരും ചേർന്നാലപിക്കുന്നത്. ‘മുഹമ്മദ് റഫിയുടെ മാന്ത്രിക ഗാനത്തിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. #Classics #MindfulMondays എന്ന ഹാഷ്ടാഗുകളും പോസ്റ്റിൽ ചേർത്തിരിക്കുന്നു.
ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ജഗതിയുടെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണു വൈറൽ ആയത്. നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ആരാധകർ ഉൾപ്പെടെ പലരും വിഡിയോ ഷെയർ ചെയ്തുകഴിഞ്ഞു.