ജയറാം, ജയസൂര്യ, മംമ്ത, അനു സിതാര; താരനിബിഡമായി ശ്രീനാഥിന്റെ വിവാഹം, വിഡിയോ

sreenath-wedding-video
SHARE

റിയാലിറ്റി ഷോ താരം ശ്രീനാഥ് ശിവശങ്കരന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ മലയാള സിനിമാ–സംഗീതരംഗത്തെ പ്രമുഖർ എത്തി. താരനിബിഡമായ വിവാഹത്തിന്റെ പുതിയ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശ്രീനാഥ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

ജയറാം, ജയസൂര്യ, റഹ്മാൻ, നമിത പ്രമോദ്, അനു സിതാര, സിദ്ദീഖ്, ടൊവീനോ തോമസ്, സംവിധായകൻ ജോഷി, മംമ്ത മോഹൻദാസ്, മനോജ് കെ ജയൻ, രഞ്ജിനി ജോസ്, രഞ്ജിനി ഹരിദാസ്, ഇന്ദ്രൻസ്, ജോജു ജോർജ്, മണിയൻപിള്ള രാജു, ഉണ്ണി മുകുന്ദൻ, സംയുക്ത മേനോൻ തുടങ്ങി നിരവധി പേരാണു വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. 

ശനിയാഴ്ചയായിരുന്നു ശ്രീനാഥ് ശിവശങ്കരന്റെ വിവാഹം. സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഈ വർഷം മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി. 

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ശ്രീനാഥ് സംഗീതരംഗത്തെത്തിയത്. കഴിഞ്ഞ 12 വർഷമായി സ്റ്റേജ് ഷോകളിൽ സജീവമാണ്. സംഗീതസംവിധാനത്തിലും ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീനാഥ്. ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS