അച്ഛന്റെ വിവാഹനിശ്ചയം കഴിഞ്ഞു, പിന്നാലെ പുതിയ പ്രണയം വെളിപ്പെടുത്തി അമ്മ; സന്തോഷം പങ്കിട്ട് മിലി സൈറസ്

miley-cyrus
SHARE

അമ്മ ടിഷ് സൈറസ് പുതിയ പ്രണയബന്ധത്തിലായതിന്റെ സന്തോഷം പങ്കിട്ട് അമേരിക്കൻ ഗായിക മിലി സൈറസ്. നടൻ ഡൊമിനിക് പെർസെലുമായാണ് ടിഷ് പ്രണയത്തിലായിരിക്കുന്നത്. ഇക്കാര്യം മിലിയും ടിഷും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പടുത്തി. തന്റെ അച്ഛൻ ബില്ലി റേ സൈറസുമായി അമ്മ ടിഷ് വേർപിരിഞ്ഞ കാര്യം മുൻപ് മിലി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അച്ഛനുമായുള്ള ബന്ധം ഉലഞ്ഞതിൽ അമ്മ എന്നും ദുഃഖിതയായിരുന്നുവെന്നു പറഞ്ഞ മിലി, അമ്മയുടെ പുതിയ ബന്ധത്തിൽ താൻ അതീവ സന്തോഷവതിയാണെന്നും പ്രതികരിച്ചു.

‘അമ്മയെ ഇത്രയും സന്തോഷവതിയായി ഞാൻ മുൻപൊരിക്കലും കണ്ടിട്ടില്ല. ഡൊമിനിക് വളരെ മാന്യനും സ്നേഹസമ്പന്നനുമാണ്. ഒരു പങ്കാളിയെന്ന നിലയിൽ അമ്മയ്ക്കു കിട്ടേണ്ട എല്ലാ ഗുണഗണങ്ങളും ഡൊമിനിക്കിൽ ഉണ്ട്’, മിലി സൈറസ് പറഞ്ഞു.

മിലിയും അമ്മയും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ബില്ലിയുമായി വേർപിരിഞ്ഞപ്പോൾ മുതൽ മിലി അമ്മയ്ക്കു പിന്തുണയുമായി ഒപ്പം നിന്നു. അമ്മയെ ഏറ്റവും മികച്ച രീതിയിൽ കൊണ്ടുനടക്കുന്ന ഒരു പങ്കാളിയെ കിട്ടുമെന്ന് മിലി മുൻപ് പല തവണ പറഞ്ഞിട്ടുണ്ട്. താൻ അമ്മയ്ക്കായി എന്തും ചെയ്യാൻ തയാറാണെന്നു പറഞ്ഞ മിലി, ഡൊമിനിക്കുമായുള്ള അമ്മയുടെ പ്രണയബന്ധത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. 

ഓസ്ട്രേലിയൻ ഗായിക ഫയർറോസുമായി താൻ പ്രണയത്തിലാണെന്ന് അടുത്തിടെ മിലിയുടെ അച്ഛൻ ബില്ലി റേ സൈറസ് വെളിപ്പെടുത്തിയിരുന്നു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. തൊട്ടുപിന്നാലെയാണ് താൻ ഡൊമിനിക്കുമായി പ്രണയത്തിലാണെന്നു പറഞ്ഞ് ടിഷ് സൈറസ് രംഗത്തെത്തിയത്. നിരവധി പേരാണ് ടിഷിനും ഡൊമിനിക്കിനും മംഗളങ്ങൾ നേരുന്നത്. അമ്മയ്ക്കൊപ്പം എപ്പോഴും ചേർന്നു നിൽക്കുന്ന മിലി സൈറസിനെ പ്രശംസിക്കുകയാണ് ആരാധകർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS