‘അങ്ങനെ 4 വർഷങ്ങൾ പിന്നിട്ടു’; പ്രിയങ്കയ്ക്ക് വിവാഹവാർഷിക മംഗളം നേർന്ന് നിക്

nick-wedding-anniversary
SHARE

നാലാം വിവാഹവാർഷികം ആഘോഷിച്ച് ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. ഇരുവരുടെയും പുതുചിത്രങ്ങൾ വൈറൽ ആവുകയാണ്. വിവാഹവാർഷികത്തിൽ നിക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‘നാല് വർഷങ്ങൾ കഴിഞ്ഞു. വിവാഹവാർഷിക ആശംസകൾ മൈ ലവ്’ എന്നാണ് ഗായകൻ കുറിച്ചത്. ഇരുവരുടെും വിവാഹ ചിത്രവും നിക് ജൊനാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

‘നിങ്ങൾ സ്നേഹിക്കപ്പെടുന്നുവെന്ന് എല്ലാ ദിവസവും നിങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്തുക. വിവാഹവാർഷിക ആശംസകൾ’ എന്നാണ് നിക്കിനൊപ്പമുള്ള മനോഹര ചിത്രം പങ്കിട്ടുകൊണ്ട് പ്രിയങ്ക ചോപ്ര കുറിച്ചത്. പ്രമുഖർ ഉൾപ്പെടെ നിരവധി പേര്‍ താരദമ്പതികൾക്കു വിവാഹവാർഷികത്തിന്റെ മംഗളങ്ങൾ നേർന്നു. 

മാതാപിതാക്കളായതിനു ശേഷമുള്ള നിക്കിന്റെയും പ്രിയങ്കയുടെയും ആദ്യ വിവാഹവാർഷികമാണിത്. ഈ വർഷം ജനുവരി 22നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബർ 1ന് വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. നിക്കും പ്രിയങ്കയും ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങളും വിവാഹസമയത്തു പുറത്തുവന്നിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS