‘കഷണ്ടി തലയിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടാണ് അന്ന് ഇറങ്ങിയത് ’ – കൊച്ചു പ്രേമനെ ഓർത്ത് വേദനയോടെ അഭയ

abhaya-kochu-prem
Photo: Instagram/abhayahiranmayi
SHARE

അന്തരിച്ച നടൻ കൊച്ചുപ്രേമനെ ഓർത്ത് ഗായിക അഭയ ഹിരൺമയി. ഗായികയുടെ അമ്മാവനാണ് കൊച്ചു പ്രേമൻ. അവസാനമായി അദ്ദേഹത്തെ നേരിൽ കണ്ട ദിവസത്തെ അഭയ വേദനയോടെ ഓർത്തെടുത്തു. അമ്മാവന്റെ ചിരിയും കളിയും തമാശകളും നിറഞ്ഞ ഓർമ്മകൾ പങ്കുവച്ച ഗായിക, അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അമ്മാവനെ കുറിച്ച് അഭയ പങ്കുവച്ച കുറിപ്പ് ഇങ്ങനെ :

അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്... എല്ലാ പ്രാവശ്യത്തെയും പോലെ... ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട്... വഴിയിൽ വലിച്ചെറിയുന്ന മിഠായി തുണ്ടു പോലും മാമ്മന്റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണ്...

മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുക്കുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്രവട്ടം അഭിമാനം കൊണ്ടിട്ടുണ്ട്... കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും... ഞാൻ കണ്ട പൂർണ കലാകാരന്, കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികളും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനും ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ!!
Anniekuttyudae രാജു അണ്ണന് ഞങ്ങളുടെ രാജു മാമ്മന്... Love you so muchഇന്നലെയാണ് കൊച്ചുപ്രേമൻ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിയുന്നു. നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയ രംഗത്തെത്തുന്നത്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം, സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിരുദം നേടി. കെ.എസ്. പ്രേംകുമാർ എന്നതാണ് ശരിയായ പേര്.

English Summary: Singer abhaya hiranmayi remember actor Kochu Preman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS