ADVERTISEMENT

പട്ടാളത്തിലെ ഫ്രന്റ് ലൈൻ ബൂട്ട് ക്യാംപിൽ ചേരാൻ ബിടിഎസ് താരം ജിൻ. 29 കാരനായ ജിൻ, ആദ്യ ഘട്ടത്തിൽ 5 ആഴ്ച നീണ്ട പരിശീലനത്തിനു ശേഷമാണ് സേവനത്തിന് ഇറങ്ങുക. കൊറിയൻ തലസ്ഥാനമായ സിയോളിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ജിന്നിന്റെ പരിശീലനം. തുടർന്ന് ഫ്രന്റ് ഓഫിസ് ക്യാംപിൽ ചേരും. ബിടിഎസിലെ മറ്റ് അംഗങ്ങള്‍ ഏത് ആർമി ക്യാംപിലാണ് ചേരുക എന്നതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല. 

 

ദക്ഷിണ കൊറിയയിൽ 18 വയസ്സ് തികഞ്ഞ ആരോഗ്യവാന്മാരായ പുരുഷന്മാരെല്ലാവരും 18 മാസത്തേക്ക് പട്ടാളത്തിൽ ചേരണമെന്ന നിയമമുണ്ട്. എന്നാൽ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ പ്രതിഭകളെ നിർബന്ധിത സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കുന്ന രീതിയുമുണ്ട്. ഇതിലേക്ക് ബിടിഎസ് പരിഗണിക്കപ്പെട്ടെങ്കിലും അന്തിമ തീരുമാനം നിരാശയിലേക്കെത്തിച്ചു. ഇതിൻപ്രകാരമാണ് ബിടിഎസും രാജ്യ സേവനത്തിനിറങ്ങുന്നത്. 

 

ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും അവരൊന്നിച്ചു ലോകം മുഴുവൻ എത്തിച്ച സംഗീതം ഇപ്പോഴും ആരാധകഹൃദയങ്ങളിലുണ്ട്. വലിയ വേദികളിൽ സംഘം എത്തുന്നത് ആവേശത്തോടെയാണ് സംഗീത പ്രേമികൾ സ്വീകരിക്കുന്നത്. ബാൻഡ് അംഗം ജംഗൂക് ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ പാട്ടുമായി എത്തിയിരുന്നു. ആർഎം, വി, ജെഹോപ്‌, ജിമിൻ, സുഗ എന്നിവരാണ് ബിടിഎസിലെ മറ്റ് അംഗങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com