ലോകകപ്പിന്റെ ആവേശം നിറച്ച് അനിമേഷൻ വിഡിയോ; ശ്രദ്ധേയം

animation-song
SHARE

ഫുട്ബോൾ ലോകകപ്പിന്റെ ആവേശം നിറച്ച് അനിമേഷൻ വിഡിയോ. ആസ്വാദകശ്രദ്ധ നേടിയ ‘കാൽപ്പന്താണേ കനവൊന്നാണേ’ എന്ന പാട്ടിനാണ് അനിമേഷൻ ചെയ്തിരിക്കുന്നത്. ഡിജെ സാവിയോ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. എം.സി. കൂപ്പറും സാവിയോയും ചേര്‍ന്നു വരികൾ കുറിച്ചു. ആലാപനം: എം.സി. കൂപ്പർ, റോണി ഫിലിപ്. 

ഷൈജു ദാമോദരന്‍റെ കമന്‍ററിയോടെയാണ് പാട്ട് ആരംഭിക്കുന്നത്. രസകരവും കൗതുകകരവുമായ ദൃശ്യങ്ങൾ ഈ അനിമേഷൻ വിഡിയോയെ വേഗത്തിൽ സ്വീകാര്യമാക്കി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചത്.

നേരത്തേ പുറത്തിറങ്ങിയ ‘കാൽപ്പന്താണേ കനവൊന്നാണേ’ എന്ന പാട്ടിന്റെ വിഡിയോ പതിപ്പ് ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആസ്വാദകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വ്യത്യസ്തമായ അനിമേഷൻ വിഡിയോയും പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA