ADVERTISEMENT

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഷെഫീക്കിന്‍റെ സന്തോഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്ത് പ്രക്ഷകർ. ‘വാനമ്പാടി’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വ‍ി‍ഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കിയിരിക്കുന്നു. നജിം അർഷാദ് ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 

 

‘വാനമ്പാടി എരിവേനൽ വെയ്‌ലിതിൽ 

തൂവൽ വാടും വാനമ്പാടി

വാനമ്പാടി തരി തീരാ നോവുകൾ 

ഉള്ളിൽ പൊള്ളും വാനമ്പാടി....’

 

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രമാണ് ‘ഷെഫീക്കിന്‍റെ സന്തോഷം’. ഉണ്ണി മുകുന്ദനൊപ്പം മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദീഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 

 

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഷെഫീക്കിന്‍റെ സന്തോഷം’. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മികച്ച സ്വീകാര്യതയാണു ചിത്രത്തിനു ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com