ADVERTISEMENT

മോഹൻലാൽ ചിത്രം മോൺസ്റ്ററിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഹൈ ഓൺ ഡിസൈർ’ എന്ന പേരിലൊരുക്കിയ പാട്ടിന് ദീപക് ദേവ് ആണ് ഈണമൊരുക്കിയത്. ജോർജ് പീറ്റർ വരികൾ കുറിച്ച ഗാനം സയനോര ഫിലിപ് ആലപിച്ചിരിക്കുന്നു. 

 

ചിത്രത്തിലെ പ്രധാന താരങ്ങളായ ഹണി റോസും മഞ്ജു ലക്ഷ്മിയും തമ്മിലുള്ള പ്രണയരംഗങ്ങളാണു ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ആസ്വാദകശ്രദ്ധ നേടിയിരുന്നു. 

 

പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ‘മോൺസ്റ്റർ’. സിദ്ദീഖ്, ലെന, ഇടവേള ബാബു എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ആന്റണി പെരുമ്പാവൂർ ചിത്രം നിർമിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com