സംഗീതത്തിനു രാഗവും താളവും ഭാവവും പോലെ കൊഡൂരി ശിവ ശക്തി ദത്തയുടെ മകനു മുഖങ്ങൾ മൂന്നുണ്ട്. മൂന്നുതരം സ്വരമാധുര്യപ്പകർച്ചകൾ. തെലുങ്കിൽ കീരവാണി എന്ന പേരിലും, മലയാളത്തിൽ മരഗതമണി എന്ന പേരിലും ഹിന്ദിയിൽ എം.എം.ക്രീം എന്ന പേരിലും. ഹിറ്റ് ഗാനങ്ങളുടെ ശിൽപികളായി ശ്രോതാക്കൾ നെഞ്ചിലേറ്റിയ മൂന്നുപേരും ഒരാൾതന്നെയെന്ന്. പലരും അറിഞ്ഞതു വൈകി. ഒരാൾക്കുതന്നെ മൂന്നു പേരോ എന്നു ചോദിച്ചവരോട് ‘ഒരു പേരിലെന്തിരിക്കുന്നു? എന്റെ മേൽവിലാസം എന്റെ സംഗീതമല്ലേ? പേരുമറന്നുപോയാലും ഈണങ്ങൾ ഓർക്കപ്പെടണം. അതല്ലേ പ്രധാനം’ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു..
HIGHLIGHTS
- കീരവാണിയെ മലയാളത്തിലെത്തിച്ചത് മമ്മൂട്ടി
- വിവിധ ഭാഷകളിലായി ഈണമിട്ടത് 250ൽ ഏറെ ഗാനങ്ങൾക്ക്
- അടിപൊളി പാട്ടുകളിലും മെലഡിയുടെ ഭാവം കൊണ്ടുവരുന്ന കീരവാണി വിസ്മയം