ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം ഒന്നര ലക്ഷം കടന്നതിന്റെ സന്തോഷം പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. തന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് അഭയ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘നിങ്ങളുടെ സ്നേഹത്തിനു നന്ദി’ എന്നാണ് അഭയ കുറിച്ചത്.
ഏറ്റവും പ്രിയപ്പെട്ട ഇടമായ കൊച്ചിയില്‍ ഒരു ദിനം ചിലവഴിച്ചതിന്റെ സന്തോഷവും അഭയ ഹിരൺമയി പങ്കുവച്ചു. തന്റെ വളർത്തു നായയ്ക്കൊപ്പമായിരുന്നു അഭയയുടെ കൊച്ചി സന്ദര്‍ശനം. ഗായിക പങ്കുവച്ച ചിത്രങ്ങൾ ഇതിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. പാട്ടിനു പുറമേ ഫാഷനിലും തിളങ്ങുന്ന അഭയയ്ക്ക് ആരാധകരും ഏറെ. ഗായികയുടെ വസ്ത്രധാരണരീതികൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണു വൈറലാകുന്നത്.