‘അവൾ എന്നെ അമ്മ എന്നാണ് വിളിക്കുന്നത്’; ഹൃദയം നിറഞ്ഞ് റിമി, വിഡിയോ

rimmi-niece
SHARE

കുടുംബത്തോടൊപ്പം സായാഹ്ന സമയം പങ്കിടുന്നതിന്റെ രസകരമായ വിഡിയോ പങ്കുവച്ച് ഗായിക റിമി ടോമി. ‘വൈകുന്നേരത്തെ കാപ്പി’ എന്ന പേരിലാണ് വിഡിയോ. എറണാകുളത്തെ തങ്ങളുടെ വീടിന്റെ ടെറസ്സിൽ കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചു സമയം ചിലവഴിക്കുന്നതിന്റെ വിഡിയോ ആണ് റിമി ടോമി പങ്കുവച്ചത്. വിഡിയോയിൽ റിമിയുടെ അമ്മ റാണി, സഹോദരി റീനു, റീനുവിന്റെ ഭർത്താവ് രാജു, ഇരുവരുടെയും മക്കളായ കുട്ടാപ്പി, കുട്ടിമണി എന്നിവരാണ് ഉള്ളത്. 

ടെറസ്സിൽ ഒത്തുകൂടി വിശേഷങ്ങൾ പങ്കുവച്ച് തങ്ങൾ ഏറെ നേരം ഒരുമിച്ചു ചിലവഴിക്കാറുണ്ടെന്നു റിമി വിഡിയോയിൽ പറയുന്നു. അമ്മ റാണിയുമായുള്ള റിമിയുടെ സൗഹൃദസംഭാഷണം പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. അമ്മ ധരിച്ചിരിക്കുന്ന ചുരിദാർ കണ്ട് അത് തന്റേതാണോ എന്നു റിമി ചോദിക്കുന്നു. എന്നാൽ ‘നിന്റെ ചുരിദാറിൽ എന്റെ കൈ പോലും കേറൂല്ല’ എന്നു പറഞ്ഞ് റിമിയെ ട്രോളുകയാണ് റാണി. പാട്ടും ഡാൻസും വർത്തമാനവുമായി ഏറെ നേരം ചിലവഴിക്കുന്നുണ്ട് കുടുംബം.

സഹോദരിയുടെ മകൾ, തന്നെ ‘അമ്മ’ എന്നാണു വിളിക്കുന്നതെന്നു റിമി വിഡിയോയിൽ പറയുന്നു. ‘കുട്ടിമണി എന്റെ മകളാണെന്നു നിനക്ക് അറിയാമോ?, വൈകാതെ നീ അത് അറിയും’ എന്ന് റിമി സഹോദരിയോടു തമാശ രൂപേണ പറയുന്നുമുണ്ട്. കുട്ടിമണിയെ നെഞ്ചോടു ചേര്‍ത്തു താലോലിക്കുന്ന റിമി ടോമിയെയും വിഡിയോയില്‍ കാണാനാകും.

റിമി പോസ്റ്റ് ചെയ്ത ‘ഈവ്നിങ് ടൈം വിത്ത് ഫാമിലി’ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വിഡിയോ ട്രെൻഡിങ്ങിലും ഇടം പിടിച്ചുകഴിഞ്ഞു. സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതരാണ് റിമിയുടെ സഹോദരിയുടെ മക്കളായ കുട്ടാപ്പിയും കുട്ടിമാണിയും. ഇരുവർക്കുമൊപ്പം റിമി പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സഹോദരൻ റിങ്കുവിന്റെ മകൾ കൺമണി എന്ന കിയാരയും സമൂഹമാധ്യമത്തിലെ താരമാണ്. കിയാര സിനിമയിലും ചുവടുവച്ചുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS