പാട്ടിൽ ലൈംഗികവൈകൃതങ്ങള്‍; വിവാദത്തിൽപ്പെട്ട് ഗായകൻ, ആൽബം നിരോധിക്കണമെന്ന് ആവശ്യം

sam-smith-song
SHARE

പുതിയ സംഗീത ആൽബത്തിൽ ലൈംഗിക വൈകൃത ദൃശ്യങ്ങൾ ഉൾപ്പെടുത്തിയെന്ന പേരിൽ വിവാദത്തിലകപ്പെട്ട്  ബ്രിട്ടിഷ് ഗായകൻ സാം സ്മിത്ത്. ‘ഐ ആം നോട് ഹിയർ ടു മേക്ക് ഫ്രണ്ട്‌സ്’ എന്ന ഗാനത്തിലെ ചില രംഗങ്ങളാണു വിവാദത്തിലായത്. തുടര്‍ന്ന് പാട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നു നിരവധി പേർ രംഗത്തെത്തി. 

ഐ ആം നോട് ഹിയർ ടു മേക്ക് ഫ്രണ്ട്‌സിൽ സാമിന്റെയും കൂടെയുള്ള നർത്തകരുടെയും വസ്ത്ര ധാരണമാണ് ആദ്യം വിവാദമായത്. തുടർന്ന് പാട്ടിലെ ചില രംഗങ്ങൾ ലൈംഗിക വൈകൃതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വാദവും ഉയർന്നു. പിന്നാലെ പാട്ട് പിൻവലിക്കണമെന്ന ആവശ്യവും ശക്തമായി. 

അതേസമയം എൽജിബിടിക്യൂഐഎപ്ലസ് വിഭാഗത്തെ പിന്തുണയ്ക്കുന്നതു കൊണ്ട് സാമിനെതിരെ അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുകയാണ് എന്ന വാദവും ഉയർന്നു വരുന്നുണ്ട്. വ്യത്യസ്തമായ ഗാന ചിത്രീകരണ രീതിയിലൂടെ ലോകശ്രദ്ധ നേടിയ ഗായകനാണ് സാം സ്മിത്ത്. മുൻപും ഗായകന്റെ പാട്ടുകൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS