നടൻ ദിലീപിനൊപ്പമുള്ള ചിത്രം പങ്കിട്ട് ഗായിക അമൃത സുരേഷ്. സൗദിയിൽ സ്റ്റേജ് ഷോയ്ക്കു വേണ്ടി എത്തിയതാണ് അമൃതയും കൂട്ടരും. ഈ സംഘത്തില്‍ ദിലീപും നാദിർഷയും ഉണ്ട്. ‘വിത്ത് ദിലീപേട്ടൻ’ എന്ന അടിക്കുറിപ്പോടെയാണ് അമൃത ചിത്രം പങ്കുവച്ചത്. നാദിർഷയ്ക്കൊപ്പമുള്ള ചിത്രവും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംഘാംഗങ്ങൾക്കൊപ്പമുള്ള വേറെയും ചിത്രങ്ങൾ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇക്കൂട്ടത്തിൽ കോട്ടയം നസീർ, രഞ്ജിനി ജോസ്, ഡയാന തുടങ്ങിയവരെയും കാണാം. ചിത്രങ്ങൾ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ആരാധകർ ഉൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്.
സ്റ്റേജ് ഷോകളുമായി കേരളത്തിനകത്തും പുറത്തും സജീവമാണ് അമൃത സുരേഷ്. നിരവധി വിദേശരാജ്യങ്ങളിൽ പരിപാടി അവതരിപ്പിക്കാറുമുണ്ട്. അമൃതയുടെ പാട്ടുകൾക്കു നിരവധി ആരാധകരാണുള്ളത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അമൃത. വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.