സംസാരിക്കാൻ എനിക്കു ശക്തിയില്ല, വാണി സ്വന്തം സഹോദരിയെപ്പോലെ ആയിരുന്നു: ശ്രീകുമാരൻ തമ്പി

1207100448
SHARE

തനിക്ക് മനസ്സുകൊണ്ട് ഏറ്റവുമടുത്ത പിന്നണി ഗായിക വാണി ജയറാം ആയിരുന്നുവെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. താനെഴുതിയ "തിരുവോണ പുലരിയിൽ തിരുമുൽക്കാഴ്ച വാങ്ങാൻ" എന്ന പാട്ടായിരുന്നു വാണിയുടെ ആദ്യത്തെ മലയാളം ഹിറ്റ്. പിന്നീട് താനെഴുതിയ അനവധി ഗാനങ്ങൾ വാണി പാടി.  ഒരു ഗായികയും എഴുത്തുകാരനും എന്നതിലുപരി സഹോദരീസഹോദര ബന്ധമായിരുന്നു തങ്ങളുടേതെന്നും ഈ വാർത്ത സഹിക്കാൻ കഴിയാത്തതാണെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

‘ഞാനും വാണിയും തമ്മിലുള്ള ബന്ധം ഒരു എഴുത്തുകാരനും ഗായികയും തമ്മിലുള്ള ബന്ധം മാത്രമല്ല, ഞങ്ങൾ സഹോദരീസഹോദരന്മാരെ പോലെ ആയിരുന്നു. വാണി മലയാളത്തിൽ ഏറ്റവും കൂടുതൽ പാടിയിരിക്കുന്നതു ഞാൻ എഴുതിയ പാട്ടുകളാണ്. 1975 ൽ വന്ന തിരുവോണ പുലരിയിൽ തിരുമുൽക്കാഴ്ച വാങ്ങാൻ എന്ന പാട്ടായിരുന്നു അവരുടെ ഏറ്റവും വലിയ ഹിറ്റ്. അതുകഴിഞ്ഞ് എന്റെ തന്നെ പിക്നിക്കിലെ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന ഗാനം യേശുദാസിനൊപ്പം പാടി. വാണി സിനിമാ സംഗീത രംഗത്തു വന്നതിനു ശേഷം എന്റെ പാട്ടുകൾ വാണി തന്നെ പാടണം എന്നാണ് ഞാൻ ഏറ്റവുമധികം ആഗ്രഹിച്ചത്. അതുപോലെ തന്നെ എന്റെ പാട്ടുകൾ ഏറ്റവുമധികം പാടിയത് വാണിയാണ്. എനിക്ക് മനസ്സുകൊണ്ട് ഏറ്റവും അടുത്ത പിന്നണി ഗായിക വാണി ജയറാം ആയിരുന്നു. ഈ വാർത്ത എനിക്ക് ഒട്ടും സഹിക്കാൻ കഴിയാത്തതാണ്. കൂടുതലൊന്നും സംസാരിക്കാൻ പോലും മാനസികമായി ശക്തിയില്ല’, ശ്രീകുമാരൻ തമ്പി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS