ADVERTISEMENT

ലോക അർബുദ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഫോർത്ത് ഫെബ്രുവരി’ എന്നാണ് പാട്ടിനു പേരിട്ടിരിക്കുന്നത്. പ്രമുഖ ഓങ്കോ സർജനും കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൽട്ടന്റുമായ ഡോക്ടർ ജോജോ വി ജോസഫ് ആണ് പാട്ടിനു പിന്നിൽ. ഡോക്ടർ സുകേഷ് ആർ.എസ് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. അനിറ്റ് പി. ജോയ് ഈണമൊരുക്കി. വിഷ്ണു പ്രസാദ് ആണ് ഗാനം ആലപിച്ചത്. 

 

അർബുദ രോഗത്താൽ വേദനിക്കുന്ന അനേകായിരങ്ങൾക്കു പ്രതീക്ഷയും സാന്ത്വനവും നൽകുന്നതാണ് ‘ഫോർത്ത് ഫെബ്രുവരി’. ഹൃദ്യമായ ദൃശ്യമികവു കൊണ്ടും അവതരണ വൈഭവം കൊണ്ടും പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നിരവധി പേർ പാട്ടിന്റെ പിന്നണി പ്രവർത്തകരെ പ്രശംസിക്കുന്നുണ്ട്. 

 

സോബി എഡിറ്റ്‌ലൈൻ ആണ് ഗാനരംഗങ്ങളുെട സംവിധാനവും ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. 1980 ഫിലിംസിനു വേണ്ടി ഫൈസൽ കുളത്തൂർ നിർമിച്ച ആൽബത്തിൽ ടോമി പർണ്ണശാല, ജിൻസി ചിന്നപ്പൻ, ശ്രുതി സുവർണ്ണ, ബിനു വായ്പൂർ, മധു ഡി. വായ്പൂർ, മാസ്റ്റർ ജേക്കബ് ഷിജോ തുടങ്ങിയവർക്കൊപ്പം ഡോക്ടർ ജോജോ വി ജോസഫും വേഷമിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com