സംഗീതസംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള പുത്തൻ പ്രണയചിത്രം പങ്കുവച്ച് ഗായികയും ജീവിത പങ്കാളിയുമായി അമൃത സുരേഷ്. ‘ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവ്. ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ്.
അമൃതയുടെ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് അഭിപ്രായങ്ങൾ അറിയിക്കുന്നത്. ഇരുവരും ഇപ്പോൾ യുഎഇയിൽ ആണ്. ഡെസർട്ട് റൈഡിന്റെ ചിത്രങ്ങളും വിഡിയോയും കഴിഞ്ഞ ദിവസം ഗോപി സുന്ദർ പങ്കുവച്ചിരുന്നു. ‘മരുഭൂമിയിലെ റോസാപ്പൂവ്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ അമൃതയുടെ വിഡിയോ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.