ഓസ്കർ വേദിയിൽ റിയാനയ്ക്കൊപ്പം ‘നാട്ടു നാട്ടു’ ടീം; ചിത്രം വൈറൽ

rihanna-dance-team
SHARE

ഓസ്കർ വേദിക്കരികിൽ നിന്ന് പോപ് താരം റിയാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നാട്ടു നാട്ടുവിന്റെ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും. ബ്ലാക് പാന്തർ വക്കാണ്ട ഫോറെവറിൽ നിന്നും ഓസ്കർ നോമിനേഷൻ ലഭിച്ച പാട്ട് അവതരിപ്പിക്കാനാണ് റിയാന വേദിയിൽ എത്തിയത്. 

ആരാധ്യ ഗായികയായ റിയാനയെ നേരിൽ കാണാനായതിന്റെ സന്തോഷം പങ്കുവച്ചാണ് കാലഭൈരവ റിയാനയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ‘നാട്ടു നാട്ടു’വിനെക്കുറിച്ച് ഗായികയുടെ പ്രശംസ ഏറ്റുവാങ്ങാനായതിന്റെ സന്തോഷം രാഹുലും പങ്കുവച്ചു. ഇരുവർക്കുമൊപ്പം പാട്ടിന്റെ നൃത്തസംവിധായകൻ പ്രേം രക്ഷിതും ഉണ്ടായിരുന്നു. റിയാനയ്ക്കൊപ്പമുള്ള ആർആർആർ സംഘത്തിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയാണ് ‘നാട്ടു നാട്ടു’ ഓസ്കറിൽ തിളങ്ങിയത്. എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’. പാട്ടിന് അക്കാദമി അവാർഡ് ലഭിച്ചത് ഇന്ത്യൻ സിനിമാ ലോകത്തിനു തന്നെ അഭിമാന നിമിഷമാണ്. ആർആർആറിന്റെ സംവിധായകൻ എസ്.എസ്.രാജമൗലിയും രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS