‘അനങ്ങാതെ 5 മിനിറ്റ് നിന്നാൽ എന്റെ ദേഹത്തും അമ്മ വള്ളിച്ചെടി കയറ്റി വിടും’; അമ്മയുടെ ചെടിപരിപാലന വിഡിയോയുമായി സിതാര

sitthara-mother-plants
SHARE

 അമ്മ സാലിക്ക് ചെടികളോടുള്ള ഇഷ്ടം വെളിപ്പെടുത്തി വിഡിയോയുമായി ഗായിക സിതാര കൃഷ്ണകുമാർ. വീടിന്റെ ചുറ്റിലും വീടിനകത്തും മുറികളിലുമെല്ലാം അമ്മ ചെടികൾ വളർത്തുന്നുണ്ടെന്ന് സിതാര വിഡിയോയിലൂടെ പറഞ്ഞുവയ്ക്കുന്നു. അമ്മ ചെടികളെ പരിപാലിക്കുന്ന രീതി താനും പിന്തുടരുന്നുണ്ടെന്നും എന്നാൽ തന്റെ ചെടികളെല്ലാം വാടിപ്പോയെന്നും സിതാര പറയുന്നു. 

‘അമ്മേടെ അടുത്ത് വളർന്നു വിളയാടുന്ന ഹരിതാഭ! ചെടികളാണെന്നും മിണ്ടാപ്രാണികൾ ആണെന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഒരിത്തിരി ഉളുപ്പ്! ഇതേ വെള്ളവും വളവും തന്നെയല്ലേ ഞാനും തരുന്നത്? എന്റെ തോട്ടത്തിൽ വളരാത്തത് പോട്ടെ, കരിഞ്ഞു പേക്കോലമായി നിൽക്കണ്ട കാര്യം ഉണ്ടോ ഇതുങ്ങൾക്ക്? അനങ്ങാതെ 5 മിനിറ്റ് നിന്നാൽ നമ്മുടെ ദേഹത്തും അമ്മ വള്ളിച്ചെടി കയറ്റി വിടും. അസൂയ അല്ലെന്ന് തോന്നുന്നു’, സിതാര കുറിച്ചു. 

വിഡിയോയ്ക്കൊപ്പം ഗായിക കുറിച്ച രസകരമായ വാക്കുകൾ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ കമന്റുകളുമായി എത്തുന്നു. വീട്ടുവിശേഷങ്ങളെല്ലാം സിതാര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും സിതാരയുടെ കുടുംബാംഗങ്ങൾ സമൂഹമാധ്യമലോകത്തിന് ഏറെ പരിചിതരാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS