സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നത് തെറ്റ്, അശ്ലീല സിനിമകളില്‍ നിന്നല്ല ലൈംഗിക വിദ്യാഭ്യാസം നേടേണ്ടത്: ചിന്മയി

chinmayi-singer1
SHARE

സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്ന പുരുഷന്മാർ ഇപ്പോഴും ഉണ്ടെന്നും അത് തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ലക്ഷണമാണെന്നും കുറ്റപ്പെടുത്തി ഗായിക ചിന്മയി ശ്രീപദ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഗായികയുടെ പ്രതികരണം. ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണമെന്ന് ചിന്മയി പറയുന്നു.

‘ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ കന്യകമാര്‍ എന്ന് പ്രകീര്‍ത്തിക്കുന്നെങ്കില്‍ അത് തെറ്റാണ്. അവര്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതിനു വൈദ്യസഹായവും ചികിത്സയും തേടണം. അശ്ലീല സിനിമകളില്‍ നിന്ന് ആളുകള്‍ ലൈംഗികതയെക്കുറിച്ചുള്ള അറിവ് നേടരുത്. കൃത്യമായി ലൈംഗിക വിദ്യാഭ്യാസം ഉണ്ടാകണം’, ചിന്മയി പറഞ്ഞു.

ചിന്മയിയുടെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിരവധി പേർ പ്രതികരണമറിയിച്ചു രംഗത്തെത്തുന്നുണ്ട്. പലരും സംസാരിക്കാൻ വിമുഖത കാണിക്കുന്നതും എന്നാൽ ഗൗരവമുള്ളതുമായ ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചതിനും അവബോധം നൽകിയതിനും സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ ചിന്മയിയെ പ്രശംസിച്ചു. പലരും വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS