ADVERTISEMENT

രണ്ടു തവണ സ്തനാർബുദം വില്ലനായി എത്തിയെങ്കിലും ഇഷ്ടങ്ങളെയെല്ലാം കൂടെ കൂട്ടി അതിജീവനം തുടരുകയാണ് ആയുർവേദ നേത്രരോഗ വിദഗ്ധ ഡോ.കാർത്തിക. കുട്ടിക്കാലം മുതല്‍ കൂടെയുള്ള നൃത്തമാണ് കാർത്തികയുടെ മുന്നോട്ടുള്ള യാത്രയ്ക്കു കരുത്ത്. കാർത്തികയുടെ ചുവടുകൾക്കൊക്കെയും അതിജീവനത്തിന്റെ ശോഭയുണ്ട്. മനസ്സിൽ തെളിച്ച വിളക്കിനു മുന്നിൽ പ്രാർഥിച്ച് നെഞ്ചോടു ചേർത്തു ചിലങ്കയണിഞ്ഞ ചുവടുകളിലൊക്കെയും ആത്മവിശ്വാസം തെളിഞ്ഞു കാണാം. 

 

2017ൽ തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളജിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോഴാണ് സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പിന്നെ പഠനം നിർത്തി ചികിത്സയ്ക്കായി ആർസിസിയിലേക്ക്. തിരികെയെത്തി പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചെങ്കിലും രണ്ടാമതും അസുഖത്തിന്റെ ലക്ഷണങ്ങൾ തലപൊക്കി തുടങ്ങി. ഇന്നും ചികിത്സ തുടരുകയാണെങ്കിലും ആത്മവിശ്വാസത്തെക്കാൾ വലിയ മരുന്നൊന്നുമില്ലെന്ന് കാർത്തിക പറയുന്നു.

 

പാലായിൽ കലാത്മിക സ്കൂൾ ഓഫ് ഡാൻസ് നടത്തുന്ന സുഹൃത്ത് ലക്ഷ്മിയുടെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. ഫെബ്രുവരിയിൽ അരങ്ങേറ്റവും നടത്തി. സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിന്റെ ആയുർവേദ ഡിപ്പാർട്ടുമെന്റിൽ ഗസ്റ്റ് ലക്ച്ചറായാണ് കാർത്തികയുടെ ഔദ്യോഗിക ജീവിതം. തിരക്കേറിയ ജീവിതത്തിനിടയിലും ഇഷ്ടങ്ങളെ ചേർത്തുപിടിച്ചുള്ള യാത്രയിൽ കാർത്തികയ്ക്കു പറയാനുള്ളത് ഒന്നു മാത്രം, ജീവിതത്തിലെ സന്തോഷങ്ങളില്‍ വിട്ടുവീഴ്ച വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com