ADVERTISEMENT

അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച ‘സുലൈഖ മൻസില്‍’ എന്ന ചിത്രത്തിലെ പ്രമോ സോങ് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തോടനുബന്ധിച്ചാണു പാട്ട് പുറത്തിറക്കിയത്. ജിനു തോമ പാട്ട് സംവിധാനം ചെയ്തിരിക്കുന്നു. ആനന്ദ് രവി ഛായാഗ്രഹണവും ശ്രീവത്സൻ എഡിറ്റിങ്ങും നിർവഹിച്ചു. റീഷ്ധാൻ അബ്ദുൽ നൃത്തം ചിട്ടപ്പെടുത്തി. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. 

 

മലബാറിലെ മുസ്‌ലിം വിവാഹത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് ‘സുലൈഖ മൻസില്‍’. അനാർക്കലി മരക്കാർ, ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗണപതി, ശബരീഷ് വർമ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമൽ പാലാഴി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവര്‍ ചേർന്നാണു ‘സുലൈഖ മൻസില്‍’ നിർമിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com