ADVERTISEMENT

ഉദയനിധി സ്റ്റാലിൻ നായകനായെത്തുന്ന മാമന്നനിൽ എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ പിന്നണി പാടി നടൻ വടിവേലു. മാരി സെൽവരാജ് ആണ് മാമന്നന്റെ സംവിധായകൻ. തമിഴിലെ ജനപ്രിയ ഹാസ്യതാരമായ വടിവേലു ഇതിനു മുൻപും ഗായകന്റെ വേഷമണിഞ്ഞിട്ടുണ്ട്. എ.ആർ. റഹ്മാൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്റെ പുതിയ ഗായകനെ പ്രഖ്യാപിച്ചത്.

 

മെയ് ആറിന് ചെന്നൈയിലെ റഹ്മാന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. വടിവേലുവിനൊപ്പമുള്ള റെക്കോർഡിങ് അനുഭവം വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം തങ്ങളെയെല്ലാവരെയും ഏറെ ചിരിപ്പിച്ചുവെന്നും റഹ്മാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാമന്നൻ’. ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. കീർത്തി സുരേഷ് ആണ് നായിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com