ആടിത്തിമിർത്ത് ബിന്ദു പണിക്കരും രജിഷയും; മധുര മനോഹര മോഹത്തിന്റെ പ്രമോ ഗാനം വൈറലാകുന്നു

bindupanicker-dance
SHARE

പുതിയ ചിത്രം മധുര മനോഹര മോഹത്തിന്റെ പ്രമോ ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. ജിബിൻ ഗോപാൽ ഈണം പകർന്ന് ആലപിച്ച പാട്ടിന് സുഹൈൽ കോയ ആണ് വരികൾ കുറിച്ചത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. റംസാനാണ് പാട്ടിനു വേണ്ടി നൃത്തസംവിധാനം നിർവഹിച്ചത്. ചിത്രത്തിലെ താരങ്ങളായ ബിന്ദു പണിക്കരും രജിഷയും ആര്‍ഷയും തകർത്താടുന്നതാണ് ഗാനരംത്തിൽ.

മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാകുന്ന ചിത്രമാണ് ‘ മധുര മനോഹര മോഹം’. ചിത്രത്തിനു വേണ്ടി അരവിന്ദ് വേണുഗോപാൽ ആലപിച്ച ‘ഒരു നോക്കിൽ മൊഴിയാതെ’ എന്ന ഗാനവും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ എന്നിവരാണു പ്രധാന വേഷത്തില്‍ എത്തുന്നത്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണു മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA