കൊറിയൻ ഗായിക ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

haesoo-singer
SHARE

ദക്ഷിണ കൊറിയൻ പോപ് ഗായിക ഹേസൂവിനെ (29) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിനു മുൻപ് ഗായിക എഴുതിയെന്നു സംശയിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ഈ മാസം 12നാണ് ഹേസൂ മരണപ്പെട്ടതെന്ന് അടുത്ത സുഹൃത്തുക്കൾ മൊഴി നൽകി. ഗായികയുടെ മരണം സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുഹൃത്തുക്കൾ അഭ്യർഥിച്ചിട്ടുണ്ട്.

ഈ മാസം 20ന് ദക്ഷിണ കൊറിയയിൽ ഹേസുവിന്റെ സംഗീതപരിപാടി തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഗായികയുടെ അപ്രതീക്ഷിത മരണ വാർത്തയെത്തിയത്. 2019ലാണ് ഹേസു സംഗീതജീവിതത്തിനു തുടക്കം കുറിക്കുന്നത്. ‘മൈ ലൈഫ് ഐ വിൽ’ എന്ന സ്വതന്ത്ര ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇമ്മോര്‍ട്ടല്‍ സോങ്‌സ്, ബോസ് ഇന്‍ ദ് മിറര്‍ തുടങ്ങിയ ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA