ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ കൈകളിലേക്ക് പാഞ്ഞു കയറുന്ന അണ്ണാറക്കണ്ണന്‍റെയും വിഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. പാന്‍റും ജാക്കറ്റും തൊപ്പിയും വച്ച് സ്റ്റൈലിഷ് ലുക്കില്‍ ഗ്രാൻഡ്കാനിയൻ നാഷണൽ പാർക്കിൽ ഇരിക്കുന്ന ദാസേട്ടന്റെ കൈകളിലേക്കാണ് അണ്ണാൻ ഓടി കയറിയത്.
അമേരിക്കയിലെ ഡാലസിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന കെ.ജെ യേശുദാസ് തന്‍റെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയ വിഡിയോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം.