നോവ് പടർത്തി പാട്ടുമായി ‘ജാനകി ജാനേ’; വിഡിയോ ശ്രദ്ധേയം

maayunnuvo-janki-jane
SHARE

‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ‘മായുന്നുവോ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. ജോ പോളിന്റെ വരികൾക്ക് സിബി മാത്യു ഈണം പകർന്നിരിക്കുന്നു. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

‘മായുന്നുവേ പകലേ താഴുന്നുവോ പതിയെ

നീളുന്നൊരീ വഴിയിൽ സായാഹ്നമായ്

നൂറായിരം മൊഴികൾ നേടാനൊരേ ശരികൾ

തീരുന്നുവോ ഒടുവിൽ മൗനങ്ങളായ്...’

നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA