ഇവിടെ ചെണ്ടമേളം, അവിടെ വയലിൻ വായന; യുവതിയുടെ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

chenda-violin-fusion
SHARE

ക്ഷേത്രോത്സവത്തിൽ ചെണ്ടമേളത്തിനിടെ ‘മാങ്കുയിലേ പൂങ്കുയിലേ’ എന്ന തമിഴ് ഗാനം വയലിനിൽ വായിക്കുന്ന യുവതിയുടെ വിഡിയോ വൈറലാകുന്നു. കേരളത്തിലെ ഒരു ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തിയ ചെണ്ട മേളത്തിനൊപ്പമാണ് വയലിൻ ഈണവുമായി യുവതി എത്തിയത്. ആര്യക്കര ബ്രദേഴ്സ് ആണ് ചെണ്ടമേളെ അവതരിപ്പിച്ചത്. എന്നാൽ ഏത് ക്ഷേത്രോത്സവം ആണെന്നു വ്യക്തമല്ല. 

ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പ്രകടനത്തിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സെബി മാത്യു എന്നയാളാണ് വിഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന് ദേശീമാധ്യമങ്ങൾ ഉൾപ്പെടെ ചെണ്ട–വയലിൻ ഫ്യൂഷൻ വിഡിയോ ഏറ്റെടുത്തു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്.  

ചെണ്ടമേളത്തിനൊപ്പം ഈണം മുറിയാതെ വയലിന്‍ വായിച്ച കലാകാരിയെ തിരയുകയാണ് സമൂഹമാധ്യമലോകം. ആര്യക്കര ബ്രദേഴ്സിലെ അംഗമാണ് യുവതി. അടുത്തിടെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിലും സംഘം, ചെണ്ട–വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചിരുന്നു. സംഘത്തിനു നിരവധി ആരാധകരാണുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS