മലയാളത്തിൽ ആദ്യമായി പിന്നണി പാടി അനിരുദ്ധ് രവിചന്ദർ; തരംഗമായി കല്യാണി ചിത്രത്തിലെ പാട്ട്
Mail This Article
മലയാളത്തിൽ ഗായകനായി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. നവാഗതനായ മനു.സി.കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് ആദ്യമായി മലയാളത്തില്‍ പിന്നണി പാടുന്നത്.
‘ടട്ട ടട്ടര’ എന്ന ഗാനം ഇതിനകം യൂട്യൂബിൽ തരംഗമായിക്കഴിഞ്ഞു. ഹിഷാം അബ്ദുൽ വഹാബ് ആണ് ഈണമൊരുക്കിയത്. സുഹൈൽ കോയ വരികൾ കുറിച്ചു. പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മലയാളത്തിൽ അനിരുദ്ധിന്റെ പാട്ട് കേൾക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ.
മാധ്യമ പ്രവർത്തകനായിരുന്ന മനു.സി.കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ശേഷം മൈക്കില്‍ ഫാത്തിമ’. ഹൃദയം, തല്ലുമാല എന്നീ ചിത്രങ്ങൾക്കു ശേഷം കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രം കൂടിയാണിത്. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ്,ജി.മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.