‘പ്രിയ പാച്ചു, പതിവുപോലെ നീ വീണ്ടും എന്റെ മനസ്സ് കീഴടക്കി’; ഫഹദിനെ പ്രശംസിച്ച് കീരവാണി

keeravani-fahadh
SHARE

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന ചിത്രത്തെ പ്രശംസിച്ച് സംഗീതസംവിധായകൻ എം.എം.കീരവാണി. ഫഹദിന് വാട്സാപ് വഴി മെസേജ് അയച്ചാണ് കീരവാണി അഭിനന്ദനം അറിയിച്ചത്. ‘പ്രിയപ്പെട്ട പാച്ചു’ എന്നു വിളിച്ചായിരുന്നു കീരവാണിയുടെ അഭിസംബോധന. പതിവു പോലെ തന്നെ പാച്ചു തന്റെ മനസ്സു നിറച്ചെന്നും സിനിമയുടെ പിന്നണിപ്രവർത്തകരെയെല്ലാം പ്രശംസിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. 

കീരവാണിയുടെ മെസേജിന്റെ സ്ക്രീൻഷോട്ട് അഖിൽ സത്യൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഒരു ഇതിഹാസത്തിൽ നിന്നാണ് തങ്ങൾക്ക് അഭിനന്ദനം ലഭിച്ചതെന്നും ഇത് അനുഗൃഹീത നിമിഷമായി തോന്നുന്നുവെന്നും അഖിൽ‌ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന ചിത്രത്തിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിനു വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിയത്. സിനിമയുടെ സംഗീതവിഭാഗത്തിൽ നിരവധി വിദേശ സംഗീതജ്ഞരും ടെക്നീഷ്യൻമാരും പ്രവർത്തിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS