എന്റെ പിറന്നാൾ പയ്യന് ഇന്ന് 18 വയസ്സ്! ഗോപിസുന്ദറിനെ ചേർത്തു പിടിച്ച് അമൃത സുരേഷ്
Mail This Article
സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ്. ഗോപി സുന്ദറിനെ ചേർത്തു പിടിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അമൃതയുടെ ആശംസ. ‘എന്റെ പിറന്നാൾ പയ്യന് ഇന്ന് 18 വയസ്സ് തികഞ്ഞു’ എന്ന് ഗായിക സരസമായി കുറിച്ചു.
അമൃത സുരേഷിന്റെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണ് ഗോപി സുന്ദറിനു ജന്മദിനാശംസകള്‍ അറിയിക്കുന്നത്. അമൃതയുടെ രസകരമായ അടിക്കുറിപ്പിനോടും ആരാധകർ പ്രതികരിച്ചു. 46ാം ജന്മദിനമാണ് കഴിഞ്ഞ ദിവസം ഗോപി സുന്ദർ ആഘോഷിച്ചത്.
വിശേഷങ്ങളെല്ലാം അമൃതയും ഗോപി സുന്ദറും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇരുവരും ഒന്നാം പ്രണയവാർഷികം ആഘോഷിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.