ADVERTISEMENT

വേദിയിൽ ലൈവ് പാടുന്നതിനിടെ ഗായിക നിഷ ഉപാധ്യായ്ക്കു വെടിയേറ്റു. ബിഹാറിലെ സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അപകടവിവരം പുറത്തറിയുന്നത്.

 

ഇടത് തുടയില്‍ വെടിയേറ്റ നിഷ ഉപാധ്യായയെ പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ലിനു പരുക്കേറ്റിട്ടുണ്ട്. ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗായിക വേദിയിൽ പാടുന്നതിനിടെ അ‍ജ്ഞാതരായ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ സംഘം സംഭവസ്ഥലത്തു നിന്നു കടന്നു കളയുകയും ചെയ്തു.

 

അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് അപകടവിവരം അറിഞ്ഞതെന്നും ജന്ത ബസാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നസറുദ്ദീന്‍ ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ബിഹാറിലെ അറിയപ്പെടുന്ന ഗായികയാണ് നിഷ. സരണ്‍ ജില്ലയിലെ ഗാര്‍ഖ ഗൗഹര്‍ ബസന്ത് സ്വദേശിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com