നേഹയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാതെ രോഹൻ; വേർപിരിഞ്ഞുവെന്ന് അഭ്യൂഹം

rohan-neha-birthday
SHARE

ബോളിവുഡ് ഗായിക നേഹ കക്കറും ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ്ങും തമ്മില്‍ വേര്‍പിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുന്നു. കഴിഞ്ഞ ദിവസത്തെ ഇരുവരുടെയും സമൂഹമാധ്യമ കുറിപ്പുകൾ ചൂണ്ടി ആരാധകർ തന്നെയാണ് ഇക്കാര്യം സജീവ ചർച്ചാ വിഷയമാക്കിയത്. 

ഈ മാസം 6ന് നേഹയുടെ 35ാം പിറന്നാളായിരുന്നു. എന്നാൽ ആഘോഷങ്ങളിൽ രോഹൻ പങ്കെടുത്തില്ല. മാതാപിതാക്കൾക്കും സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു തന്റെ പിറന്നാളാഘോഷമെന്ന് നേഹ വെളിപ്പെടുത്തുകയും ചെയ്തു. രോഹൻ എവിടെയെന്ന ആരാധകരുടെ ചോദ്യങ്ങളോട് ഗായിക ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഹനോടും ആരാധകർ നേഹയുടെ പിറന്നാളിനെത്താത്തതിനെക്കുറിച്ചു കമന്റിലൂടെ തിരക്കി. എന്നാൽ ഗായകനും പ്രതികരിച്ചില്ല. 

ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായത്. രോഹൻ സമൂഹമാധ്യമങ്ങളിലൂടെ നേഹയ്ക്കു പിറന്നാൾ മംഗളങ്ങൾ നേരുകയോ ചിത്രങ്ങൾ പങ്കുവയ്ക്കുകയോ ചെയ്തില്ല എന്നതും ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടി. തുടർന്ന് പലതരത്തിലുള്ള ചർച്ചകളും സജീവമായിക്കഴിഞ്ഞു. 

2020ലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ കണ്ടുമുട്ടിയതാണ് ഇരുവരും. തുടർന്ന് പ്രണയത്തിലാവുകയും അതു പിന്നീട് വിവാഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS