പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ‘ടൈഗര്‍ നാഗേശ്വര റാവു’വിലെ പാട്ട്; ലിറിക്കൽ വിഡിയോ ശ്രദ്ധേയം

ek-dum-song
SHARE

‘ടൈഗര്‍ നാഗേശ്വര റാവു’ എന്ന ചിത്രത്തിലെ പുതിയ ആദ്യഗാനം ആസ്വാദകരെ നേടുന്നു. ‘ഏക്‌ ദം ഏക്‌ ദം’ എന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ജി.വി.പ്രകാശ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ മലയാള പതിപ്പ് രചിച്ചിരിക്കുന്നത് ദീപക് റാം ആണ്. സന്തോഷ്‌ ഹരിഹരൻ ഗാനം ആലപിച്ചു. 

‘ഏക്‌ ദം ഏക്‌ ദം’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. ഹൃദ്യമായ ഈണവും ചടുലമായ നൃത്തച്ചുവടുകളുമെല്ലാം പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പ്രേക്ഷകരെയും ‘ഏക്‌ ദം ഏക്‌ ദം’ സ്വന്തമാക്കിക്കഴിഞ്ഞു. 

വംശിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ടൈഗര്‍ നാഗേശ്വര റാവു’. അഭിഷേക് അഗര്‍വാള്‍ ചിത്രം നിർമിക്കുന്നു. രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ടൈഗര്‍ നാഗേശ്വര റാവു’. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ‘ടൈഗര്‍ നാഗേശ്വര റാവു’ ഒക്ടോബര്‍ 20ന് തിയറ്ററുകളിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS