കൂട്ടുകാരനൊപ്പം മൂന്നാർ ചുറ്റി രഞ്ജിനി ജോസ്; ചിത്രങ്ങൾ
Mail This Article
മൂന്നാറിന്റെ വശ്യത നുകർന്ന് ഗായിക രഞ്ജിനി ജോസ്. ‘മൗൻറ്റൻ കോളിങ്’ എന്ന അടിക്കുറിപ്പോടെ യാത്രാ ചിത്രങ്ങൾ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. രഞ്ജിനിക്കൊപ്പം പ്രിയ സുഹൃത്തുമുണ്ട്. സുഹൃത്തിനെ ചേർത്തു പിടിച്ചു ചുംബിക്കുന്ന ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്.
രഞ്ജിനിയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. വിശേഷങ്ങളെല്ലാം രഞ്ജിനി ആരാധകരെ അറിയിക്കാറുണ്ട്. ഗായികയുടെ വസ്ത്രധാരണ രീതിക്കും സ്റ്റൈലിഷ് ലുക്കിനും ആരാധകർ ഏറെയാണ്.
പാട്ടിനൊപ്പം മോഡലിങ്ങിലും അഭിനയത്തിലും തിളങ്ങുന്നയാളാണ് രഞ്ജിനി ജോസ്. ‘മേലേവാര്യത്തെ മാലാഖകുട്ടികൾ’ എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ട് സിനിമാരംഗത്തെത്തിയ രഞ്ജിനി, പിന്നീട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായി. ഇടക്കാലത്ത് സിനിമയിലും അഭിനയിച്ച താരത്തിന് ഇപ്പോൾ സ്വന്തമായി ബാൻഡുമുണ്ട്.